
ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS അംഗങ്ങളും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റ് ഭാരവാഹികളോടൊപ്പം.
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റിന്റെയും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. കാർത്തിക ചങ്കരത്ത് സ്ത്രീകൾക്കായി ബോധവത്കരണ ക്ലാസ്സ് നയിച്ചു. ലോക ആരോഗ്യ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എറണാകുളം എസ്. എൻ. വി. സദനം ട്രസ്റ്റ് ഹാളിൽ നടത്തിയ ക്യാമ്പിൻ്റെ ഭാഗമായി ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഹെൽത്ത് എക്സ്പോയും സംഘടിപ്പിച്ചു.
Photo Courtesy - Google









